കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി; സഭാ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി



ന്യൂഡൽഹി> സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എറണാകുളം -അങ്കമാലി അതിരൂപതയുടെ സ്വത്തുവകകൾ വിറ്റതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ആലഞ്ചേരിക്കെതിരെ രജിസ്റ്റർചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നത്. ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഹൈകോടതിയും തള്ളിയിരുന്നു. അതേസമയം പള്ളിയുടെ സ്വത്തുവകകൾ ബിഷപ്പിന് വിൽക്കാൻ അധികാരമില്ലെന്ന ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ കർദിനാളും ബത്തേരി രൂപതയും താമരശ്ശേരി രൂപതയും കോടതിയെ സമീപിച്ചിരുന്നു. ഈ ഉത്തരവ്  സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കര്‍ദിനാള്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ വിധി പ്രസ്താവിച്ചത്.     Read on deshabhimani.com

Related News