കേന്ദ്രമന്ത്രി അജയ്‌ മിശ്രയെ പുറത്താക്കണം: പിബി



ന്യൂഡൽഹി ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊന്ന കിരാത നടപടിക്ക്‌ നേരിട്ട്‌ ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയെ പുറത്താക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ക്രമസമാധാനം സംരക്ഷിക്കുന്നതിൽ ഏറ്റവും നിർണായക ചുമതലയുള്ള മന്ത്രാലയത്തിലാണ്‌ അദ്ദേഹം പ്രവർത്തിക്കുന്നത്‌. എന്നിട്ടും   അങ്ങേയറ്റം പ്രകോപനപരമായി പ്രസംഗിച്ചു.  കർഷകരെ ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്‌തു.  മകൻകൂടി പങ്കെടുത്ത കൊലപാതകങ്ങൾക്കുശേഷവും അജയ്‌ മിശ്ര അതിക്രമത്തെ ന്യായീകരിച്ചു.   കൊല്ലപ്പെട്ടവരും പരിക്കേറ്റവരും  പുറത്തുനിന്നുള്ളവരാണെന്നും’ സംഭവത്തിൽ ‘ഖലിസ്ഥാൻ’ ബന്ധമുള്ളവരുണ്ടെന്നുമാണ്‌ മന്ത്രിയുടെ ആരോപണം. ആഭ്യന്തര സഹമന്ത്രിയായി അജയ്‌ മിശ്ര തുടരുമ്പോൾ നിഷ്‌പക്ഷ അന്വേഷണം നടക്കില്ല. ആദിത്യനാഥ്‌ ഭരണത്തിൽ ജനാധിപത്യം തടവിലാക്കപ്പെട്ടു. നേതാക്കളെ വിട്ടയക്കണമെന്നും കർഷകരുടെ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്നും പിബി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News