ലഖിംപുർഖേരി : ആശിഷ്‌ 
മിശ്രയ്‌ക്കെതിരെ ഇന്ന്‌ കുറ്റം ചുമത്തും



ന്യൂഡൽഹി ഉത്തർപ്രദേശിലെ ലഖീംപുർഖേരിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയുടെ മകൻ ആശിഷ്‌ മിശ്ര വിചാരണ നേരിടണമെന്ന്‌ കോടതി. കേസിൽനിന്ന്‌ ഒഴിവാക്കണമെന്ന ഹർജി തള്ളിയ അലഹബാദ്‌ ഹൈക്കോടതി ആശിഷിനും കൂട്ടുപ്രതികൾക്കുമെതിരെ ചൊവ്വാഴ്‌ച കുറ്റം ചുമത്തുമെന്നും വ്യക്തമാക്കി. 2021 ഒക്ടോബർ മൂന്നിന്‌ ലഖിംപുർഖേരിയിൽ നടന്ന പ്രതിഷേധത്തിനിടെയിലേക്ക്‌ ആശിഷും സംഘവും കാർ ഓടിച്ചുകയറ്റുകയായിരുന്നു. നാലു കർഷകരും മാധ്യമപ്രവർത്തകനും അടക്കം എട്ടുപേരാണ്‌ കൊല്ലപ്പെട്ടത്‌. കനത്ത പ്രതിഷേധത്തിനൊടുവിലാണ്‌ പ്രതികളെ പിടികൂടിയത്‌. സുപ്രീംകോടതി ഉത്തർപ്രദേശ്‌ സർക്കാരിന്റെയും പൊലീസിന്റെയും മെല്ലപ്പോക്കിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതി റിട്ട. ജഡ്‌ജി രാകേഷ്‌ കുമാർ ജയിന്റെ മേൽനോട്ടത്തിലാണ്‌ അന്വേഷണം പൂർത്തിയാക്കിയത്‌. Read on deshabhimani.com

Related News