അജയ്‌ മിശ്രയെ ഉടൻ പുറത്താക്കണം: പിബി



ന്യൂഡൽഹി ഉത്തർപ്രദേശിലെ ലഖിംപുരിൽ നാല്‌ കർഷകരും ഒരു മാധ്യമ പ്രവർത്തകനും അടക്കമുള്ളവരുടെ മരണത്തിന്‌ ഇടയാക്കിയ ക്രൂരമായ അതിക്രമത്തിൽ പങ്കുള്ള അജയ്‌ മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ ഉടൻ പുറത്താക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ യോഗം  ആവശ്യപ്പെട്ടു. അജയ്‌ മിശ്ര ആഭ്യന്തരസഹമന്ത്രിയായി തുടരുവോളം സംഭവത്തിൽ നീതിനിർവഹണം സാധ്യമാകില്ല. എത്രത്തോളം ബോധപൂർവമായാണ്‌ കൂട്ടക്കൊല നടത്തിയത്‌ എന്നതിന്റെ ദൃശ്യം പുറത്തുവന്നു. മുഖ്യപ്രതിയായ മന്ത്രിപുത്രൻ ആശിഷ്‌ മിശ്രയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം.കശ്‌മീർ താഴ്‌വരയിൽ നിരപരാധികളെ കൊലപ്പെടുത്തുന്നതിനെ പിബി യോഗം അപലപിച്ചു. ജമ്മു കശ്‌മീരിൽ സമാധാനം കൊണ്ടുവരാനെന്ന പേരിലാണ്‌ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചത്‌. എന്നാൽ, 1990കളുടെ തുടക്കത്തിൽ നിലനിന്നതിനു സമാനമായ ഭീതിയിലാണ്‌ ഇപ്പോൾ താഴ്‌വര. ഏകപക്ഷീയമായ നടപടിയും അതിരുവിട്ട ബലപ്രയോഗവും വഴി സമാധാനം പുനഃസ്ഥാപിക്കാനാകില്ല. ജമ്മു -കശ്‌മീർ ജനതയുടെ വിശ്വാസം ആർജിക്കുകയാണ്‌ വേണ്ടത്‌– -പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News