കോടിയേരി ബാലകൃഷ്ണനെ അനുസ്‌‌മരിച്ചു



ഹൈദരാബാദ്> ഹൈദരാബാദ് മലയാളികളുടെ ഇടതുപക്ഷ കൂട്ടായ്‌മയും സിപിഐ എം മലയാളി വിഭാഗവും സംയുക്തമായി കോടിയേരി ബാലകൃഷ്‌‌ണൻ അനുസ്‌‌മരണം നടത്തി. ഇ സി ഐ എൽ കമലാനഗറിലെ സിപിഐ എം മേഡ്ച്ചൽ മൽക്കാജ്‌ഗിരി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചു നടന്ന അനുസ്‌മ‌രണ സമ്മേളനത്തിൽ സിപിഐ എം തെല്ലങ്കാന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് വീരയ്യ, ജില്ലാ സെക്രട്ടറി സത്യം എന്നിവർ സംസാരിച്ചു. ഇരട്ട നഗരങ്ങളിലെ പാർട്ടി പ്രവർത്തകരും അനുഭാവികളും യോഗത്തിൽ പങ്കെടുത്തു. തെല്ലങ്കാനയിൽ നിന്നുള്ള ലോക കേരളസഭാ അം​ഗങ്ങളായ പി രാധാകൃഷ്‌ണൻ, കെ വി ദേവരാജൻ  എന്നിവരും ചടങ്ങിൽ സന്നിഹിതരായി.   Read on deshabhimani.com

Related News