ചർച്ചയ്‌ക്ക്‌ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും: കിസാൻ മോർച്ച



ന്യൂഡൽഹി കേന്ദ്രസർക്കാർ ഫലപ്രദമായ ചർച്ചയ്‌ക്ക്‌ തയ്യാറാകാത്ത പക്ഷം പ്രക്ഷാേഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ സംയുക്ത കിസാൻ മോർച്ച മുന്നറിയിപ്പ്‌ നൽകി. ബിജെപിക്കാരായ കേന്ദ്ര–-സംസ്ഥാന മന്ത്രിമാർ പ്രകോപനപരമായ പ്രസ്‌താവനകൾ നടത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായ പ്രദേശങ്ങളിൽ കർഷകപ്രസ്ഥാനത്തിന്‌ സ്വാധീനമില്ലെന്ന ചില ബിജെപി നേതാക്കളുടെ പ്രസ്‌താവന അടിസ്ഥാനമില്ലാത്തതാണ്‌. സമരത്തിനു സഹായവും പിന്തുണയും നൽകുന്ന ഡൽഹി അതിർത്തികളിലെ നാട്ടുകാർക്ക്‌ കിസാൻ മോർച്ച നന്ദി പ്രകടിപ്പിച്ചു. അംബേദ്‌കറുടെ ചരമവാർഷികദിനം സമരകേന്ദ്രങ്ങളിൽ ആചരിച്ചു. Read on deshabhimani.com

Related News