ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി



അമൃത്‌സർ > ഖലിസ്ഥാൻ നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത് പാൽ സിങ് അറസ്റ്റിൽ. അമൃത് പാലിന്റെ അനുയായികളെയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. രൂപ്‌നഗർ ജില്ലയിൽ വരീന്ദർ സിങ് എന്നതാളെ തട്ടിക്കൊണ്ടുപോയി മർദിച്ചു എന്ന കേസിലാണ് നിലവിൽ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റ്. എന്നാൽ പഞ്ചാബ് പൊലീസിനെ കുറേ നാളുകളായി വലയ്ക്കുന്ന, നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഈ വർഷം ഫെബ്രുവരിയിൽ അമൃത്പാലിന്റെ അനുയായിയായ ലോക്പ്രീത് തൂഫാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അജ്‌നാല പൊലീസ് സ്റ്റേഷനിലേക്ക് ഇയാളുടെ മറ്റ് അനുയായികൾ കൂട്ടമായെത്തുകയും സ്റ്റേഷൻ ആക്രമിക്കുകയും ചെയ്‌തു.   Read on deshabhimani.com

Related News