മണ്ണെണ്ണ സബ്‌സിഡി കേന്ദ്രം നിർത്തി ; സ്ഥിരീകരിച്ച്‌ 
പെട്രോളിയം മന്ത്രി



ന്യൂഡൽഹി മണ്ണെണ്ണ സബ്‌സിഡി പൂർണമായും നിർത്തിയെന്ന്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ വി ശിവദാസന്‌ പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി നൽകിയ മറുപടിയിലാണ് സ്ഥിരീകരണം. മണ്ണെണ്ണയ്‌ക്ക്‌ 2017-–-18ൽ 4672 കോടിരൂപ സബ്‌സിഡി നൽകി. 2018-–-19ൽ ഇത്‌ 5950 കോടി ആയി. എന്നാൽ, 2019–-20ൽ 1833 കോടിയായി ചുരുങ്ങി. 2020-–-21ലും 2021–--22ലും സബ്സിഡി പൂജ്യമായി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന സബ്‌സിഡിയും  നിർത്തി. 2017-–-18ൽ 113 കോടി നൽകിയത്‌ 2018–-19ൽ 98 കോടിയായി. 2019–--20ൽ വെറും 42 കോടിയാണ്‌ വിതരണം ചെയ്‌തത്‌. 2020-–-21ലും 2021–--22ലും അക്കൗണ്ടിലേക്ക്‌ ഒരു രൂപപോലും നൽകിയിട്ടില്ല. മീൻപിടിത്തത്തിനുൾപ്പെടെ സബ്‌സിഡി ഇല്ലാത്ത മണ്ണെണ്ണ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും മറുപടിയിൽ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും മണ്ണെണ്ണ സബ്‌സിഡി നിഷേധിക്കുന്ന കേന്ദ്രനിലപാട് പ്രതിഷേധാർഹമാണെന്ന്‌ വി ശിവദാസൻ പറഞ്ഞു.   Read on deshabhimani.com

Related News