ആർജെഡി നേതാക്കൾ കെസിആറിനെ കണ്ടു ; മതനിരപേക്ഷ മുന്നണി നീക്കം സജീവമായി

videograbbed image


ന്യൂഡൽഹി ബിജെപിക്കെതിരെ മതനിരപേക്ഷകക്ഷികളുടെ മുന്നണിയെക്കുറിച്ചുള്ള ചർച്ച സജീവമാകുന്നതിനിടെ ആർജെഡി അധ്യക്ഷൻ തേജസ്വി യാദവ്‌ തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ്‌ നേതാവുമായ കെ ചന്ദ്രശേഖരറാവുവിനെ സന്ദർശിച്ചു. മുതിർന്ന ആർജെഡി നേതാക്കളായ അബ്ദുൾ ബാരി സിദ്ദിഖി, സുനിൽ സിങ്‌, ഭോല യാദവ്‌ എന്നിവർക്കൊപ്പമാണ്‌ തേജസ്വി പ്രത്യേക വിമാനത്തിൽ ഹൈദരാബാദിൽ എത്തിയത്‌. തെലങ്കാന ഐടി മന്ത്രിയും റാവുവിന്റെ മകനുമായ കെ ടി രാമറാവു, ജോഗിനപ്പള്ളി സന്തോഷ്‌ എംപി എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. റാവുവും തേജസ്വിയും ഫോണിൽ ലാലു പ്രസാദ്‌ യാദവുമായും സംസാരിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ റാവു നടത്തുന്ന ശ്രമങ്ങളെ തേജസ്വി അഭിനന്ദിച്ചു. ഭാവിപ്രവർത്തനങ്ങൾക്ക്‌ വിശദമായ പദ്ധതി തയ്യാറാക്കാൻ തീരുമാനമായി. പാർടി കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാൻ എത്തിയ സിപിഐ എം നേതാക്കളുടെ സംഘം കഴിഞ്ഞദിവസം റാവുവിനെ സന്ദർശിച്ചിരുന്നു. സിപിഐ നേതാക്കളും അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി. ഡിസംബറിൽ റാവു ചെന്നൈയിൽ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി. തീർഥാടനത്തിനാണ്‌ റാവുവും കുടുംബവും തമിഴ്‌നാട്ടിൽ പോയതെങ്കിലും രാഷ്‌ട്രീയ കൂടിക്കാഴ്‌ചയും പരിപാടിയിൽ ഉൾപ്പെടുത്തി. മോദി സര്‍ക്കാരിനെ പിഴുതെറിയണം: 
കെ ചന്ദ്രശേഖർ റാവു രാസവളവില കുത്തനെ ഉയര്‍ത്തിയ കേന്ദ്രസ‌ർക്കാരിനെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. കാർഷിക മേഖല കോ‌ർപറേറ്റുകൾക്ക് തീറെഴുതുന്ന ബിജെപി സർക്കാരിനെ വേരോടെ പിഴുതെറിയാൻ നാട് മുന്നിട്ടിറങ്ങണമെന്നും രാസവളങ്ങളുടെ വില കുറപ്പിക്കാന്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും റാവു പറഞ്ഞു. രാസവളങ്ങളുടെ വില സർവകാല റെക്കോഡിലെത്തിച്ച മോദിസര്‍ക്കാര്‍ കർഷകവിരുദ്ധമാണ്. ക‌ർഷകരെ സ്വന്തം ഭൂമിയിലെ തൊഴിലാളികളാക്കുന്ന നടപടി കേന്ദ്രം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. Read on deshabhimani.com

Related News