“ഞാൻ അവളെ ദത്തെടുക്കാൻ പാടില്ലായിരുന്നു''



പത്താൻകോട്ട‌് > ‘‘ഞാൻ അവളെ ദത്തെടുക്കാൻ പാടില്ലായിരുന്നു. അച്ഛനമ്മമാരുടെ അടുത്താണെങ്കിൽ അവൾക്കീ ഗതി വരില്ലായിരുന്നു.’’–- കഠ‌്‌വയിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ അമ്മാവൻ പ്രതികരിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയുടെ സഹോദരനാണ‌് ആറുമാസം പ്രായമുള്ളപ്പോൾമുതൽ അയ‌്മനെ(യഥാർഥ പേരല്ല) വളർത്തിയത‌്. ‘‘രക്ഷിതാക്കൾക്ക‌് കുട്ടികൾമാത്രമാണ‌് ജീവിതത്തിലെ പ്രതീക്ഷ. അവർ വളരുന്നതിനുമുമ്പ‌് മരിച്ചുപോകുമ്പോൾ ജീവിതം അർഥമില്ലാത്തതാകുന്നു. അവൾ എനിക്ക‌് ജീവിക്കാനുള്ള കാരണമായിരുന്നു. അവൾ ഓമനയും ധൈര്യശാലിയും കുസൃതിയുമായിരുന്നു. ജീവിച്ചിരുന്നെങ്കിൽ അവൾ ‌എത്ര സന്തോഷവതിയാണെന്ന‌് എനിക്കിപ്പോൾ നിങ്ങൾക്ക‌് കാണിച്ചു തരാനാകുമായിരുന്നു –- അദ്ദേഹം കൂട്ടിച്ചേർത്തു. പത്തുവർഷംമുമ്പ‌് നടന്ന അപകടത്തിലാണ‌്  അമ്മാവന‌് അദ്ദേഹത്തിന്റെ കുട്ടികളെ നഷ്ടപ്പെട്ടത‌്. “അദ്ദേഹം എപ്പോഴും കുട്ടികളെ പറ്റി ‌ സംസാരിക്കും. അയ‌്മനെ  ആദ്യമായി കണ്ടപ്പോൾ അദ്ദേഹം കരഞ്ഞു. അങ്ങനെയാണ‌് എന്റെ മകളെ അദ്ദേഹത്തിന‌് നൽകാൻ തീരുമാനിക്കുന്നത‌്’’ –- അയ‌്മന്റെ അമ്മ പറഞ്ഞു. ജമ്മു കശ‌്മീരിലെ മുസ്ലിം നാടോടികളായ ബക്കർവാലകളായിരുന്നു അയ‌്മന്റെ കുടുംബം. ആടുമാടുകളെ മേയ‌്ക്കലാണ‌് ഇവരുടെ  പ്രധാന തൊഴിൽ. വിദ്യാഭ്യാസം ബക്കർവാലകൾക്ക‌് പലപ്പോഴും അന്യമാണ‌്. കഠ‌്‌വയിലെ രസാന ഗ്രാമത്തിൽ കുതിരകളെ മേയ‌്ച്ച‌ാണ‌് അയ‌്മന്റെ സമയം ചെലവിട്ടത‌്. 2018 ജനുവരിയിൽ കാട്ടിൽ കാണാതായ തന്റെ കുതിരകളെ തിരിയുന്നതിനിടെയാണ‌് അയ‌്മനെ  തട്ടിക്കൊണ്ടുപോയത‌്. മയക്കു മരുന്നുനൽകി ഉറക്കിയ കുട്ടിയെ അവർ ക്രൂരമായി ബലാത്സംഗംചെയ‌്ത‌് കൊന്നു. Read on deshabhimani.com

Related News