കർണാടകത്തിൽ 24 മന്ത്രിമാർ ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും



ബംഗളൂരു> കർണാടകത്തിൽ 24 മന്ത്രിമാർ ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രാജ്‌ഭവനെ ഇക്കാര്യം ധരിപ്പിച്ചതായാണ്‌ വിവരം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാറും തങ്ങളുടെ അനുയായികൾക്കുവേണ്ടി നിലയുറപ്പിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കുന്നത്‌ അനിശ്ചിതത്വത്തിലായിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം എട്ടുപേരാണ്‌ കഴിഞ്ഞ ആഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തത്‌. കർണാടകത്തിൽ 34 മന്ത്രിമാർവരെയാകാം. എച്ച് കെ പാട്ടീൽ, കൃഷ്ടണ ബെെരഗൗഡ,എൻ ശചലുവരായസ്വാമി, കെ വെങ്കടേഷ്, ഡോ. എച്ച് സി മഹാദേവപ്പ, ഈശ്വർ ഖന്ദ്രേ , കെ എൻ രാജണ്ണ,  , ദിനേഷ് ഗുണ്ടുറാവു, ശരണബസപ്പ ദൾശനപൂർ, ശിവാനന്ദ് പാട്ടീൽ, രാമപ്പ, ബാലപ്പ, എസ് എസ് മല്ലികാർജജുൻ, ശിവരാജ് ശങ്കപ്പ, ഡോ. എസ് ആർ പാട്ടീൽ, മങ്കൾ വെെദ്യ, ലക്ഷ്മി ആർ ഹെബ്ബാൽക്കർ, റഹീം ഖാൻ, ഡി സുധാകർ, സന്തോഷ് എസ് ലാഡ്, എൻ എസ് ബോസരാജു, സുരേഷ ബി എസ്, മധു ബംഗാരപ്പ, ഡോ. എം സി സുധാകർ, ബി നാഗേന്ദ്ര എന്നിവരാണ് മന്ത്രിമാരായി ചുമതലയേൽക്കുന്നത്. Read on deshabhimani.com

Related News