കർണാടക – മഹാരാഷ്‌ട്ര അതിർത്തിത്തർക്കം രൂക്ഷം



മുംബൈ/ബംഗളൂരു > ബിജെപി ഭരണത്തിലുള്ള കർണാടകയും മഹാരാഷ്‌ട്രയും തമ്മില്‍ അതിർത്തിത്തർക്കം രൂക്ഷമായി. മഹാരാഷ്‌ട്രയുടെ ഒരിഞ്ചുപോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന്‌ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു. അതിർത്തിയിലെ 40 ഗ്രാമത്തെ ചൊല്ലിയാണ്‌ തർക്കം. മഹാരാഷ്‌ട്രയിലെ സാഗ്ലി ജില്ലയിൽ ജലക്ഷാമം നേരിടുന്ന ചില ഗ്രാമങ്ങൾ കർണാടകത്തിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച്‌ പ്രമേയം പാസാക്കിയെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അവകാശപ്പെട്ടതാണ് തർക്കത്തിന്‌ തുടക്കം. മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമവും കർണാടകത്തിലേക്ക്‌ പോകില്ലെന്നും മറാത്ത സംസാരിക്കുന്ന ബെൽഗാം-, കാർവാർ-, നിപാനി ഉൾപ്പെടെയുള്ള കർണാടക പ്രദേശങ്ങൾക്കുവേണ്ടി സുപ്രീംകോടതിയിൽ പോരാടുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ തിരിച്ചടിച്ചു. ഇത്‌ സ്വപ്‌നം മാത്രമാണെന്ന് ബൊമ്മെ മറുപടി നല്‍കി. ഇതിനിടെ പുണെയിൽ കർണാടക സർക്കാർ ബസിൽ ‘ജയ്‌ മഹാരാഷ്‌ട്ര’ മുദ്രാവാക്യം എഴുതിയതിനെതിരെ ബൊമ്മെ രംഗത്തുവന്നു. സംഭവത്തിൽ മഹാരാഷ്‌ട്ര സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News