ജയനഗറിൽ ബിജെപിയെ വിജയിയായി പ്രഖ്യാപിച്ചു; പരാതിയുമായി കോൺഗ്രസ്‌



മംഗളൂരു > പരാതിയെ തുടർന്ന് വീണ്ടും വോട്ടെണ്ണിയ ബെംഗളൂരു ജയനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കെ രാമമൂർത്തിയെ വിജയിയായി പ്രഖ്യാപിച്ചു. വീണ്ടും വോട്ടെണ്ണിയപ്പോൾ 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാമമൂർത്തി വിജയിച്ചത്. തിരിമറി നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം. ആദ്യം വോട്ടെണ്ണൽ അവസാനിച്ചപ്പോൾ, രാമമൂർത്തിയെക്കാൾ 294 വോട്ടിന്റെ ലീഡ് കോൺഗ്രസ്സ് സ്ഥാനാർഥിയായ സൗമ്യ റെഡ്ഡിക്കായിരുന്നു.രാമമൂർത്തിയുടെ പരാതിയെ തുടർന്ന് പോസ്റ്റൽ ബാലറ്റ് വീണ്ടും എണ്ണുകയായിരുന്നു. വീണ്ടും എണ്ണിയപ്പോൾ സൗമ്യ റെഡ്ഡിക്ക് 57,781 വോട്ടുകളും രാമമൂർത്തിക്ക് 57,797 വോട്ടുകളും ലഭിച്ചു. തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന്  ആരോപിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പോളിംഗ് ബൂത്തിന് പുറത്ത് പ്രതിഷേധിച്ചു. എന്നാൽ രാമമൂർത്തിയെ വിജയിയായി പ്രഖ്യാപിച്ചു. ശിവകുമാർ തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. ഇതോടെ 224 അംഗ കർണാടക നിയമസഭയിൽ കോൺഗ്രസ് 135 സീറ്റുകളും ബിജെപി 66 സീറ്റുകളും ജെഡി(എസ്) 19 സീറ്റുകളുമായി. Read on deshabhimani.com

Related News