കർണാടക കോൺ​ഗ്രസിൽ തമ്മിലടി



ബം​ഗളൂരു> അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ട് കോൺ​ഗ്രസ് നേതാക്കളുടെ തമ്മിലടി രൂക്ഷം. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും  തമ്മിലാണ് പ്രധാന വടംവലി.  അനുനയിപ്പിക്കാന്‍ ഇരുവരേയും കഴിഞ്ഞയാഴ്ച രാഹുൽ ​ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. വൊക്കലി​ഗ വോട്ടുകള്‍ ഏകീകരിക്കാന്‍ ഡി കെ ശിവകുമാറിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.എന്നാൽ, സിദ്ധരാമയ്യ വിഭാ​ഗം ഇത് തള്ളുന്നു.സിദ്ധരാമയ്യയുടെ  75–--ാം ജന്മദിനം പ്രമാണിച്ച് ആഗസ്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രിയായിരുന്ന കാലത്തെ സിദ്ധരാമയ്യയുടെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്ന ബിജെപി നീക്കത്തിനെതിരെ പോരാടാൻ "കന്നഡ അഭിമാനം' എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. Read on deshabhimani.com

Related News