കർണാടകത്തിൽ ഗോഡ്‌സെയുടെയും സവർക്കറുടെയും ബാനർ നീക്കി



മംഗളൂരു> ഗാന്ധിഘാതകനായ നാഥുറാം ഗോഡ്സെയുടെയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിനല്‍കി ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയ വി ഡി സവര്‍ക്കറുടെയും ചിത്രങ്ങളടങ്ങിയ സൂറത്ത്കല്ലിലെ പോസ്റ്റ‌ർ അധികൃതർ നീക്കം ചെയ്തു. അഷ്ടമിരോഹിണി ദിനാചരണത്തിന്റെ ഭാ​ഗമായി ഹിന്ദു മഹാസഭ നേതാവ് രാജേഷ് പവിത്രനാണ് ബാനർ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ബാനർ നീക്കം ചെയ്യാൻ മംഗളൂരു സിറ്റി കോർപറേഷൻ കമീഷണർ ഉത്തരവിട്ടു. ആഗസ്ത്‌ 14നും സൂറത്ത്കല്ലിൽ സവർക്കറുടെ ഫോട്ടോ പതിച്ച ബാനർ ഹിന്ദു മഹാസഭ സ്ഥാപിച്ചിരുന്നു. ഉഡുപ്പിയിലെ ബ്രഹ്മഗിരിയിൽ സ്ഥാപിച്ച സവർക്കറുടെ ബാനറും വെള്ളിയാഴ്ച നീക്കം ചെയ്തു. Read on deshabhimani.com

Related News