കർണാടകയിൽ മുതിർന്ന ജെഡിഎസ്‌ നേതാവ്‌ എ ടി രാമസ്വാമി ബിജെപിയിലേക്ക്‌



ബംഗളൂരു > തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽ എത്തിനിൽക്കേ കർണാടകയിൽ കൂടുമാറ്റം തുടരുന്നു. കോൺഗ്രസ്‌ - ജെഡിഎസ്‌ സഖ്യത്തിന്‌ തിരിച്ചടിയായി മുതിർന്ന ജെഡിഎസ്‌ നേതാവും എംഎൽഎയുമായ എ ടി രാമസ്വാമി ബിജെപിയിലേക്ക്‌. ഹസൻ ജില്ലയിലെ അർക്കൽഗുഡ്‌ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്‌ രാമസ്വാമി. കോൺഗ്രസ്‌ ടിക്കറ്റിൽ രണ്ട്‌ തവണ എംഎൽഎയായ രാമസ്വാമി പിന്നീട്‌ ജെഡിഎസിൽ ചേർന്ന്‌ 2004, 2018 ലും മണ്ഡലത്തിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞദിവസം രാമസ്വാമി എംഎൽഎസ്ഥാനം രാജിവച്ചിരുന്നു. ഒരാഴ്‌ചയ്ക്കിടെ ജെഡിഎസില്‍നിന്ന് രാജിവെച്ച രണ്ടാമത്തെ എംഎല്‍എയാണ് രാമസ്വാമി. കഴിഞ്ഞ തിങ്കളാഴ്‌ച എസ് ആര്‍ ശ്രീനിവാസ് രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപി എംഎല്‍സിമാരായ പുട്ടണ്ണ, ബാബുറാവു ചിഞ്ചനസൂര്‍ എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപി മുന്‍ എംപി മഞ്ജുനാഥ് കുന്നുര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതും അടുത്തിടെയാണ്. ബിജെപി എംഎല്‍എ എന്‍ വൈ ഗോപാലകൃഷ്‌ണയും കഴിഞ്ഞദിവസം രാജിവച്ചിരുന്നു. Read on deshabhimani.com

Related News