മുട്ടുകുത്തി ഹരിയാന സർക്കാർ; കർണാലിൽ ഉപരോധം അവസാനിപ്പിച്ച്‌ കർഷകർ



ന്യൂഡൽഹി > ഹരിയാന സര്‍ക്കാരിനെ മുട്ടുകുത്തിച്ച്‌ കര്‍ണാലിലെ കര്‍ഷക പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ് നടപടിയിലെ അന്വേഷണം, നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ ഹരിയാന സർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം പിൻവലിച്ചതായി കർഷക നേതാക്കൾ അറിയിച്ചത്. കര്‍ഷകരുമായുള്ള ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ് ഹരിയാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുന്‍ എസ്ഡിഎം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാനും നിര്‍ദേശം നല്‍കും. പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News