കുടുംബവാഴ്‌ചയെ ചോദ്യംചെയ്‌തു ; സിബലിനെ ഒറ്റപ്പെടുത്തി തെറിപ്പിച്ചു



ന്യൂഡൽഹി കോൺഗ്രസിലെ സോണിയാ കുടുംബവാഴ്‌ചയെ ചോദ്യംചെയ്‌തു എന്ന ഒറ്റക്കാരണത്താലാണ്‌ മുതിർന്ന നേതാവ്‌ കപിൽ സിബലിന്‌ പുറത്തേക്കുള്ള വഴി തുറന്നത്‌. പഞ്ചാബ്‌ അടക്കം അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ സോണിയാ കുടുംബം നേതൃത്വത്തിൽനിന്നു മാറി മറ്റുള്ളവർക്ക്‌ അവസരം നൽകണമെന്ന്‌ സിബൽ പരസ്യമായി ആവശ്യപ്പെട്ടു. തോൽവിക്കുശേഷം പ്രവർത്തകസമിതി യോഗം ചേർന്ന്‌ സോണിയയുടെ നേതൃത്വത്തിൽ വിശ്വാസം ആവർത്തിച്ചുറപ്പിച്ചതിനു പിന്നാലെയായിരുന്നു ഇത്‌. ഇതോടെ  ജി–-23 നേതാക്കളടക്കം സിബലിൽനിന്ന്‌ അകലം പാലിച്ചു.  കോൺഗ്രസിന്റെ അംഗത്വം പുതുക്കൽ സമയപരിധി ഏപ്രിൽ 15ന്‌ അവസാനിച്ചിട്ടും സിബൽ പുതുക്കിയില്ല. എന്നിട്ടും നേതൃത്വം ചിന്തൻ ശിബിരത്തിലേക്ക്‌ സിബലിനെ ക്ഷണിച്ചു. സിബലിനെ കടന്നാക്രമിക്കാൻ രാഹുൽ ബ്രിഗേഡ്‌ തയ്യാറെടുക്കുകയും ചെയ്‌തു. എന്നാൽ, സിബൽ പങ്കെടുത്തില്ല. എത്ര വിശ്വസ്‌തരായാലും  നേതൃശേഷിയെ ചോദ്യം ചെയ്‌താൽ ഒറ്റപ്പെടുത്തുമെന്ന നിലപാടാണ്‌ സോണിയാ കുടുംബത്തിനും കുടുംബഭക്തർക്കുമുള്ളത്‌. രാജ്യസഭാസീറ്റ്‌ ലഭിക്കുമോയെന്ന കാത്തിരിപ്പ്‌ വിഫലമായാൽ ഗുലാംനബി ആസാദും ആനന്ദ്‌ ശർമയുമെല്ലാം സിബലിന്റെ പാത സ്വീകരിക്കാനിടയുണ്ട്. ലോക്‌സഭാംഗമായ മനീഷ്‌ തിവാരി 2024 വരെ കാത്തേക്കും.   Read on deshabhimani.com

Related News