സർക്കാരിന് എതിരെ മുസ്‌ലീംലീഗ്‌ പള്ളികളിൽ നടത്തുന്ന ദുഷ്‌പ്രചരണം നിർത്തണം : കെ ടി ജലീൽ



മലപ്പുറം> സർക്കാരിന് എതിരെ മുസ്‌ലീംലീഗ്‌ പള്ളികളിൽ പ്രചരണം നടത്തുന്നത്‌ ശരിയല്ലെന്ന്‌ കെ ടി ജലീൽ.  പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. മുസ്‌ലീം ലീഗ് രാഷ്ട്രീയ പാർട്ടി ആണെന്നും   മത സംഘടന അല്ലെന്നും ഓർമവേണം.  ലീഗ് ജനറൽ സെക്രട്ടറി നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ ഇടപെട്ട്‌  പിൻവലിപ്പിക്കണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.  ഇന്ന്  ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സർക്കാർ വിരുദ്ധ പ്രചരണം നടത്തും. ലീഗിന് കീഴിൽ പള്ളികൾ ഇല്ല. ആരാധനാലയങ്ങളെ  രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുത്‌. രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരിക. പള്ളികൾ മുസ്ലിം ലീഗിൻ്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണമെന്നും കെ ടി ജലീൽ പറഞ്ഞു. Read on deshabhimani.com

Related News