കർഷകർക്ക്‌ പിന്തുണ ; യുവ എൻജിനിയർ നടന്നത്‌ 5100 കിലോമീറ്റർ



ന്യൂഡൽഹി യുവ എൻജിനിയർ കെ നാഗരാജ്‌ കർഷകസമരത്തിനു പിന്തുണയായി കാൽനടയായി താണ്ടിയത്‌ 5100 കിലോമീറ്റർ. യാത്രയിൽ ഉടനീളം സമരകേന്ദ്രങ്ങൾ സന്ദർശിച്ച, കർണാടക സ്വദേശിയായ നാഗരാജ്‌ കഴിഞ്ഞദിവസം ഡൽഹിയിലെത്തി. കർണാടകത്തിലെ 31 ജില്ലയിലാണ്‌ നാഗരാജ്‌ തുടക്കത്തിൽ സഞ്ചരിച്ചത്‌. പിന്നീട്‌ ഡൽഹിയിലേക്ക്‌ വരവെ പ്രക്ഷോഭത്തിന്റെ പ്രചാരണാർഥമുള്ള എണ്ണമറ്റ യോഗങ്ങളിൽ പങ്കെടുത്തു. കർഷകരും കർഷകസംഘടനകളും സ്വീകരണം നൽകി. വഴിമധ്യേ അമ്മയുടെ മരണവിവരം അറിഞ്ഞതോടെ നാട്ടിലേക്ക്‌ മടങ്ങി.സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തശേഷം തിരിച്ചുവന്ന്‌, യാത്ര നിർത്തിവച്ചിടത്തുനിന്ന്‌ പുനരാരംഭിച്ചു. നാഗരാജ്‌ ഡൽഹിയിലെത്തിയ ദിവസമാണ്‌ കാർഷികനിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. സിൻഘു അതിർത്തിയിൽ അഖിലേന്ത്യ കിസാൻസഭ നാഗരാജിന്‌ സ്വീകരണം നൽകി. കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ഹരിയാന സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഇന്ദർജിത്‌ സിങ്‌, സെക്രട്ടറി സുമിത്‌ എന്നിവർ നാഗരാജുവിനെ അഭിനന്ദിച്ചു. Read on deshabhimani.com

Related News