ഡൽഹി മദ്യനയ കേസിൽ കെസിആറിന്റെ മകൾക്ക് നോട്ടീസ്‌



ഹെെദരാബാദ് ഡൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയ്‌ക്ക്‌ സിബിഐ നോട്ടീസ്‌. കേസിൽ സാക്ഷിമൊഴി നൽകാൻ ചൊവ്വാഴ്‌ച ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നോട്ടീസ്‌. മുൻ എംപിയും നിലവിൽ തെലങ്കാന എംഎൽഎയുമാണ്‌ കവിത. ഡൽഹിയിലെ സിബിഐ ആസ്ഥാനത്തോ ഹൈദരാബാദിലെ ഓഫീസിലോ ഹാജരാകാനാണ്‌ നിർദേശം. അതേസമയം, കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും തന്റെ വസതിയില്‍വച്ച് കാണാൻ തയ്യാറാണെന്ന് അറിയിച്ചെന്നും കവിത പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ ഉൾപ്പെടെ പ്രതിയായ കേസിൽ ലഫ്‌റ്റനന്റ്‌ ഗവർണറാണ്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. Read on deshabhimani.com

Related News