ഇപിഎഫ്‌ഒ സർക്കുലർ പിൻവലിക്കണം: ബ്രിട്ടാസ്‌ കേന്ദ്രമന്ത്രിക്ക്‌ കത്തുനൽകി



ന്യൂഡൽഹി> ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പിഎഫ്‌ പെൻഷൻ നൽകാനുള്ള  സുപ്രീംകോടതി വിധി വികലമായി വ്യാഖ്യാനിച്ച്‌ ഇപിഎഫ്‌ഒ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ എംപി ആവശ്യപ്പെട്ടു. ഓപ്‌ഷൻ നൽകാതെ ഉയർന്ന പെൻഷൻ  കൈപ്പറ്റിയവരിൽനിന്ന്‌ തുക  തിരിച്ചുപിടിക്കാൻ അധികാരം നൽകിയുള്ള സർക്കുലറിനെതിരെ കേന്ദ്രതൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്‌ അദ്ദേഹം കത്തുനൽകി. 2014 സെപ്‌‌തംബർ ഒന്നിനുമുമ്പ് വിരമിച്ചവരിൽ ഓപ്ഷൻ നൽകാതെ ഉയർന്ന പെൻഷൻ വാങ്ങുന്നവരിൽനിന്ന്‌ തുക തിരിച്ചുപിടിക്കണമെന്നും ഇവരെ താഴ്‌ന്ന പെൻഷനിലേക്ക്‌ മാറ്റണമെന്നുമായിരുന്നു നിർദേശം. ഉയർന്ന പെൻഷന് അപേക്ഷിക്കാമെന്ന ഭാഗത്ത്‌ തിരുത്തൽ വരുത്തിയായിരുന്നു സർക്കുലർ. എന്നാലിത്‌  വലിയ വിഭാഗം പെൻഷൻകാരുടെ ജീവിതം തകർക്കുന്നതാണെന്ന്‌ കത്തിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയിൽ ഇത്തരം നിർദേശമില്ല. ഇപിഎഫ്‌ഒയ്‌‌ക്ക്‌ ഏകപക്ഷീയമായി അനുവദിച്ച ഉയർന്ന പെൻഷൻ നിർത്തലാക്കാനോ നൽകിയത്‌ തിരിച്ചുപിടിക്കാനോ അധികാരമില്ല. ഇത്‌ നിയമത്തെ ധിക്കരിക്കലാണെന്നും ജോൺ ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News