നീൽമണി ഫൂക്കനും ദാമോദർ മോസോയ്‌ക്കും ജ്ഞാനപീഠ പുരസ്‌കാരം

Photo Credit: wikipedia


ന്യൂഡൽഹി> ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അസം കവി നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്‌ക്കും സമ്മാനിക്കും.  കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നീല്‍മണി ഫൂക്കന്‍  നേടിയിട്ടുണ്ട്.        ഫൂക്കന്റെ പ്രശസ്ത കവിതാസമാഹാരമായ കൊബിതാ(കവിത) നിരവധി ഭാഷകളിലേക്ക് തര്‍ജമ ചെയ്‌തിട്ടുണ്ട്‌.  സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച്‌ നീൽമണി ഫൂക്കനെ  രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്‌. ഗോവൻ ചെറുകഥാ കൃത്തുകൂടിയായ ദാമോദർ മോസോയുടെ കാർമോലിൻ എന്ന നോവലിന്‌ സാഹിത്യ അക്കാദമി അവാർഡും സുനാമി സൈമൺ എന്ന നോവലിന്‌ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News