കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്‌ ആശങ്ക: മേവാനി

image credit jignesh mevani twitter


വദ്ഗാം (ഗുജറാത്ത്) കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ പാർടി വിട്ടുപോകുന്നതിൽ ഗുജറാത്തിലാകെയും കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൽത്തന്നെയും വലിയ ആശങ്കയുണ്ടെന്ന് ജിഗ്നേഷ് മേവാനി. കഴിഞ്ഞ തവണ സ്വതന്ത്രനായി ജയിച്ച മേവാനി ഇക്കുറി വദ്ഗാം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണ്. കൂറുമാറ്റം നൽകുന്നത് നല്ല സന്ദേശമല്ല. പക്ഷേ, എന്തു ചെയ്യാനാകും. ആശയപരമായ പ്രവർത്തനങ്ങൾവഴി കൂടുതൽ ആളുകളെ കോൺഗ്രസിലേക്ക്‌ കൊണ്ടുവരും. സ്വതന്ത്രനായി മത്സരിച്ചപ്പോൾ തയ്യൽ മെഷീനായിരുന്നു ചിഹ്നം. നിരക്ഷരർ ഏറെയുള്ള മണ്ഡലത്തിൽ ചിഹ്നവും പേരും പരിചയപ്പെടുത്തുക ബുദ്ധിമുട്ടാണ്. കോൺഗ്രസ് ചിഹ്നം സുപരിചിതമായതിനാൽ ആ ബുദ്ധിമുട്ട് ഒഴിവായെന്നും -മേവാനി പറഞ്ഞു. Read on deshabhimani.com

Related News