രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ : പ്രതിപക്ഷ പാർടി യോഗം 21ന്‌



ന്യൂഡൽഹി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ പാർടികളുടെ വിപുല യോഗം ചൊവ്വാഴ്‌ച ഡൽഹിയിൽ ചേരും. എൻസിപി അധ്യക്ഷൻ ശരത്‌ പവാർ മുൻകൈയെടുത്ത്‌ വിളിക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ബുധനാഴ്‌ച ഡൽഹി ചേർന്ന പ്രാഥമിക യോഗത്തിൽ 17 പാർടി പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ ചെറുമകനും ബംഗാൾ മുൻ ഗവർണറുമായ ഗോപാൽകൃഷ്‌ണ ഗാന്ധി സ്ഥാനാർഥിയാകുന്നതിനോട്‌ ഇടതുപക്ഷ പാർടികളും കോൺഗ്രസും തൃണമൂലും എൻസിപിയും യോജിപ്പ്‌ അറിയിച്ചിട്ടുണ്ട്‌. രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ ഗാന്ധിജിയും ഗോഡ്‌സെയും തമ്മിലുള്ള മത്സരമായിരിക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  ട്വീറ്റ്‌ ചെയ്‌തു. അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ ‘മാനേജ്‌’ ചെയ്യാൻ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിന്റെ നേതൃത്വത്തിൽ 14 അംഗ സമിതിക്ക്‌ ബിജെപി രൂപം നൽകി. ഘടകകക്ഷികളെയും സംസ്ഥാന ഘടകങ്ങളെയും ഏകോപിപ്പിക്കുകയാണ്‌ ലക്ഷ്യം.   Read on deshabhimani.com

Related News