യശ്വന്ത്‌ സിൻഹ പത്രിക സമർപ്പിച്ചു ; പ്രചാരണം തുടങ്ങുന്നത്‌ കേരളത്തിൽനിന്ന്‌

image credit Yashwant Sinha twitter


ന്യൂഡൽഹി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയായി യശ്വന്ത്‌ സിൻഹ തിങ്കളാഴ്‌ച നാമനിർദേശപത്രിക സമർപ്പിച്ചു. 15 പ്രതിപക്ഷ പാർടികളുടെ നേതാക്കൾ പത്രികസമർപ്പണവേളയിൽ സിൻഹയ്‌ക്കൊപ്പമുണ്ടായി. ഭാര്യ നീലിമയ്‌ക്കൊപ്പമാണ്‌ സിൻഹ എത്തിയത്‌. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ (സിപിഐ), രാഹുൽ ഗാന്ധി (കോൺഗ്രസ്‌), അഭിഷേക്‌ ബാനർജി (തൃണമൂൽ), അഖിലേഷ്‌ യാദവ്‌ (എസ്‌പി ), ശരദ്‌ പവാർ (എൻസിപി), കെ ടി രാമറാവു (ടിആർഎസ്‌), മിസ ഭാരതി (ആർജെഡി), എ രാജ, തിരുച്ചി ശിവ (ഡിഎംകെ), ഫാറൂഖ്‌ അബ്ദുള്ള (നാഷണൽ കോൺഫറൻസ്‌) തുടങ്ങിയവർ പത്രികസമർപ്പണത്തിനെത്തി. കേരളത്തിൽനിന്ന്‌ രാജ്യസഭാംഗം വി ശിവദാസൻ പത്രികയിൽ ഒപ്പുവച്ചു. എഐഎംഐഎം സിൻഹയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ഭരണഘടനയുടെ സംരക്ഷകനാണ്‌ രാഷ്ട്രപതിയെന്നും അതിന്‌ പ്രാപ്‌തരായവരാണ്‌ തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പെന്നാൽ സ്വത്വരാഷ്ട്രീയമല്ല. അങ്ങനെ മാറ്റിത്തീർക്കാൻ ബിജെപി ശ്രമിക്കുന്നു. ഇത്‌ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്‌–- യെച്ചൂരി പറഞ്ഞു. ഒന്നിച്ചുനിൽക്കുന്ന പ്രതിപക്ഷ പാർടികളുടെ അനുതാപവും ബിജെപിയുടെ വിദ്വേഷരാഷ്ട്രീയവും തമ്മിലാണ്‌ മത്സരമെന്ന്‌ രാഹുൽ പറഞ്ഞു. റബർ സ്‌റ്റാമ്പാകില്ല രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രകടമാകുന്ന പ്രതിപക്ഷ ഐക്യം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് യശ്വന്ത്‌ സിൻഹ. തെരഞ്ഞെടുക്കപ്പെട്ടാൽ ഭരണഘടന സംരക്ഷിക്കുമെന്ന ഉറപ്പാണ്‌ നൽകാനുള്ളത്‌. രാഷ്ട്രപതിമാർ വെറും റബർസ്‌റ്റാമ്പുകളായ ചരിത്രം ആവർത്തിക്കരുത്‌. എല്ലാ എംഎൽഎമാര്‍ക്കും എംപിമാര്‍ക്കും വോട്ടുതേടി കത്ത്‌ നൽകും. ബിജെപിയിൽ ഇപ്പോഴും നല്ല സുഹൃത്തുക്കളുണ്ട്‌. ജെഎംഎം, എഎപി, ജെഡിയു തുടങ്ങിയ പാർടികളെയെല്ലാം സമീപിക്കുമെന്നും സിൻഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ കേരളത്തിലെത്തും യശ്വന്ത്‌ സിൻഹ പ്രചാരണം തുടങ്ങുന്നത്‌ കേരളത്തിൽനിന്ന്‌. എംപിമാരെയും എംഎൽഎമാരെയും നേരിൽ കണ്ട്‌ വോട്ട്‌ തേടുന്നതിനായി സിൻഹ ബുധനാഴ്‌ച കേരളത്തിലെത്തും. മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരായി ശക്തമായി നിലകൊള്ളുന്ന കേരളത്തിൽനിന്ന്‌ പ്രചാരണം ആരംഭിക്കുന്നത്‌ സന്തോഷമുള്ള കാര്യമാണെന്ന്‌ സിൻഹ പറഞ്ഞു. വ്യാഴാഴ്‌ച തമിഴ്‌നാട്ടിലും വെള്ളി ഗുജറാത്തിലും ശനി കർണാടകത്തിലും പ്രചാരണം നടത്തും. എൻഡിഎയുടെ സ്ഥാനാർഥി ദ്രൗപദി മുർമു ജൂലൈ ഒന്നുമുതൽ പ്രചാരണം തുടങ്ങും. പ്രചാരണസമിതിയായി യശ്വന്ത്‌ സിൻഹയ്‌ക്കായി പ്രചാരണസമിതി രൂപീകരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ്‌ രാജ്യസഭാംഗം ജയ്‌റാം രമേശ്‌, തിരുച്ചി ശിവ (ഡിഎംകെ), സുകേന്ദുശേഖർ റോയ്‌ (ടിഎംസി), രാംഗോപാൽ യാദവ്‌ (എസ്‌പി), പ്രഫുൽ പട്ടേൽ (എൻസിപി), രഞ്‌ജിത്ത്‌ റെഡ്ഡി (ടിആർഎസ്‌), മനോജ്‌ ഝാ (ആർജെഡി), ഡി രാജ (സിപിഐ) എന്നിവരാണ്‌ അംഗങ്ങൾ. പൗരസമൂഹത്തെ പ്രതിനിധാനംചെയ്‌ത്‌ സുധീന്ദ്ര കുൽക്കർണിയും സമിതിയിലുണ്ട്‌. ശിവസേനയിൽനിന്നും പ്രതിനിധിയുണ്ടാകും.   Read on deshabhimani.com

Related News