രാഷ്ട്രപതി തെരഞ്ഞെടുപ്പ് : മനസ്സ് തുറക്കാതെ പവാര്‍ ; തീരുമാനം 
എടുക്കാതെ 
ബിജെപി

image credit sharad pawar twitter


ന്യൂഡൽഹി എൻസിപി നേതാവ്‌ ശരത്‌ പവാർ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയാകാൻ സാധ്യതയേറി. രാഷ്ട്രപതി സ്ഥാനാർഥിയാകണമെന്ന്‌ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനുവേണ്ടി മല്ലികാർജുൻ ഖാർഗെ പവാറിനോട്‌ നേരിട്ട്‌ അഭ്യർഥിച്ചു.  എഎപി, തൃണമൂൽ കോൺഗ്രസ്‌, ശിവസേന തുടങ്ങിയ കക്ഷികളും യോജിച്ചു. ഇടതുപക്ഷ പാർടികൾക്കും വിയോജിപ്പില്ല. എന്നാൽ, പവാർ ഇനിയും മനസ്സ്‌ തുറന്നിട്ടില്ല. പവാറിനെ ബിജെഡിയു പിന്തുണയ്‌ക്കുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിനുണ്ട്‌. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ എന്നിവരുമായും ഖാർഗെ ആശയവിനിമയം നടത്തി. തീരുമാനം 
എടുക്കാതെ 
ബിജെപി ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി ആരാകുമെന്നതിൽ അവ്യക്തത തുടരുന്നു. ദളിത്‌–- ആദിവാസി വിഭാഗത്തിൽനിന്നാകും സ്ഥാനാർഥിയെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌. വനിതാ സ്ഥാനാർഥിയുടെ സാധ്യതയും തള്ളിക്കളയാനാകില്ല. പ്രതിപക്ഷവുമായുള്ള ചർച്ചയ്‌ക്ക്‌ രാജ്‌നാഥ്‌ സിങ് മുൻകൈയെടുക്കും. എഎപി, ടിഎംസി, എൻസിപി കക്ഷികളുമായി ചർച്ച നടത്തും. ബിജെപി നിർദേശിക്കുന്ന സ്ഥാനാർഥിയെ പ്രതിപക്ഷ പാർടികൾ അംഗീകരിക്കാൻ സാധ്യതയുമില്ല. എൻഡിഎ ക്യാമ്പിനെ ഉറപ്പിച്ചുനിർത്തിയും വൈഎസ്‌ആർസിപി, ബിജെഡി പാർടികളെ ഒപ്പം കൂട്ടിയും ജയിക്കാമെന്നാണ്‌ ബിജെപി കണക്കുകൂട്ടൽ. നിതീഷ്‌ കുമാറിന്റെ ജെഡിയു പാലം വലിക്കുമോയെന്ന ആശങ്കയുണ്ട്‌ ബിജെപിക്ക്‌. നിതീഷ്‌ സ്ഥാനാർഥിയാകണമെന്ന ആവശ്യം ബിഹാറില്‍ ഉയര്‍ന്നെങ്കിലും സാധ്യതയില്ലെന്ന് ജെഡിയു അറിയിച്ചു. Read on deshabhimani.com

Related News