79 രാജ്യത്തുനിന്നായി 280 ചിത്രം ; കാഴ്ചപ്പൂരത്തിന് ഇന്ന് ​
ഗോവയില്‍ കൊടിയേറ്റം

image credit iffigoa.org


പനാജി ഇന്ത്യയുടെ രാജ്യാന്തരചലച്ചിത്രമേള (ഐഎഫ്എഫ്ഐ)യുടെ 53–--ാം പതിപ്പിന് ​ഗോവന്‍ തലസ്ഥാനമായ പനാജിയിലെ മാണ്ഡവി നദീതീരത്തെ സ്ഥിരംവേ​ദിയില്‍ ഞായറാഴ്ച തുടക്കമാകും. കോവിഡ് നിഴലില്‍ മൂന്നുവര്‍ഷമായി നിറംമങ്ങിയ മേളയില്‍ ഇക്കുറി നിയന്ത്രണങ്ങളെല്ലാം നീക്കി. ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ്താരങ്ങളെ കുത്തിനിറച്ചിരിക്കുകയാണ് സംഘാടകര്‍. 79 രാജ്യത്തുനിന്നായി 280 സിനിമ ഇക്കുറി മേളയിലുണ്ട്. ഓസ്ട്രിയൻ ചിത്രം ‘അല്‍മ ആന്‍ഡ് ഓസ്‌കര്‍' ഉദ്ഘാടന ചിത്രം. സുവര്‍ണ മയൂരത്തിനായി മൂന്ന് ഇന്ത്യന്‍ സിനിമയടക്കം 15 ചിത്രം മത്സരിക്കുന്നു. സത്യജിത്‌ റേയുടെ കഥയെ അടിസ്ഥാനമാക്കി ദേശീയപുരസ്കാര ജേതാവും തൃശൂര്‍ സ്വദേശിയുമായ ചലച്ചിത്രകാരന്‍ ആനന്ദ് മഹാദേവന്‍ ഒരുക്കിയ ബം​ഗാളിചിത്രം ദി സ്‌റ്റോറി ടെല്ലര്‍, തമിഴ് സിനിമ കുരങ്ങു പെഡല്‍ എന്നിവയും മത്സരവിഭാ​ഗത്തിലുണ്ട്. സംഘപരിവാര്‍ കാഴ്ചപ്പാടില്‍ കശ്മീര്‍ പശ്ചാത്തലം വിവരിക്കുന്ന ‘കശ്മീര്‍ ഫയല്‍'സും മത്സരവിഭാ​ഗത്തില്‍ കുത്തിത്തിരുകി.  ഇന്ത്യന്‍ പനോരമയുടെ കഥാവിഭാഗത്തില്‍ അറിയിപ്പ് (മഹേഷ് നാരായണന്‍), സൗദി വെള്ളയ്ക്ക (തരുണ്‍ മൂര്‍ത്തി) എന്നിവ ഇടംപിടിച്ചു. ദേശീയ പുരസ്കാര ജേതാവായ പ്രിയനന്ദനന്‍ ഇരുള ഭാഷയില്‍ ഒരുക്കിയ ചിത്രവും പനോരമയിലുണ്ട്. അഖില്‍ ദേവ് ഒരുക്കിയ വീട്ടിലേക്ക്‌ കഥേതര വിഭാ​ഗത്തിലുണ്ട്. വിനോദ് മങ്കരയുടെ സംസ്‌കൃത ഡോക്യുമെന്ററി യാനം, മലയാളിയായ ജേക്കബ് വര്‍​ഗീസ് ഒരുക്കിയ ആയുഷ്മാന്‍ എന്നിവയും ഈ വിഭാ​ഗത്തിലുണ്ട്.   Read on deshabhimani.com

Related News