അദാനി വിഷയത്തിൽ മോദി മൗനം വെടിയണം: പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എംപിമാർ മനുഷ്യച്ചങ്ങല തീർത്തു



ന്യൂഡൽഹി> അദാനി വിഷയത്തിൽ മോദി മൗനം വെടിയണമെന്നും അന്വേഷണം പ്രഖ്യാപിക്കണമന്നും ആവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എംപിമാർ മനുഷ്യച്ചങ്ങല തീർത്തു. അദാനി അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട്‌ ഇഡി ഓഫീസിലേക്ക്‌ പ്രതിപക്ഷ പാർടി എംപിമാർ ഇന്നലെ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞിരുന്നു. നൂറുകണക്കിന്‌ പൊലീസുകാരാണ്‌ ബാരിക്കേഡുകൾ നിരത്തി എംപിമാരുടെ മാർച്ച്‌ തടഞ്ഞത്‌. അദാനി വിഷയത്തിൽ ഡൽഹിയിൽ എംപിമാരുടെ പ്രകടനംപോലും അനുവദിക്കില്ലെന്ന നിലപാടിലാണ്‌ മോദി സർക്കാർ. Read on deshabhimani.com

Related News