'ഹിന്ദുത്വവും ഫാസിസവും തമ്മിലെന്തെങ്കിലും സാമ്യമുണ്ടോ?' ; വിവാദ ചോദ്യവുമായി യുപിയിലെ സര്‍വകലാശാല



ലക്‌നൗ> ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സാമ്യം സംബന്ധിച്ച വിവാദ ചോദ്യവുമായി ഉത്തര്‍പ്രദേശിലെ സര്‍വകലാശാല. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ഷാര്‍ദ സര്‍വകലാശാലയാണ് വിവാദ ചോദ്യം ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയത്. സംഭവത്തില്‍ യുജിസി സര്‍വകലാശാലയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 'വിദ്യാര്‍ഥികളാണ്    ചോദ്യം സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്.ഇത്തരം ചോദ്യം കുട്ടികളോട് ചോദിക്കേണ്ടതില്ല'- യുജിസി സര്‍വകലാശാലയുമായുള്ള ആശയവിനിമയത്തില്‍ വ്യക്തമാക്കി.  ബിഎ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്‌സ് ചോദ്യപ്പേപ്പറിലാണ് ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സാമ്യം എന്തെന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയത്. ' ഹിന്ദുത്വവും ഫാസിസം/ നാസിസം എന്നിവ തമ്മിലും എന്തെങ്കിലും സാമ്യമുള്ളതായി നിങ്ങള്‍ക്ക് കണ്ടെത്താനായിട്ടുണ്ടോ?, വിശദീകരിക്കുക'- എന്നായിരുന്നു ചോദ്യം.  എന്നാല്‍ ചോദ്യം വിവാദമായതോടെ  പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ മൂന്നംഗ കമ്മറ്റിയെ നിയമിച്ച് ചോദ്യത്തെ ന്യായീകരിക്കാനുള്ള ശ്രമവും സര്‍വകലാശാല നടത്തി. ഉത്തരക്കടലാസ് പരിശോധിക്കുന്ന വേളയില്‍ ഈ ചോദ്യം ഒഴിവാക്കുമെന്നും  ചോദ്യം ദോഷകരമാണെന്ന് കമ്മറ്റി ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നുമാണ് അ ധികൃതരുടെ നിലവിലെ  വിശദീകരണം.  ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകര്‍ക്ക്  സര്‍വകലാശാല ഷോക്കോസും നോട്ടീസ് നല്‍കി.     Read on deshabhimani.com

Related News