കുത്തബ്‌ മിനാറിന്റെ പേര്‌ ‘വിഷ്‌ണു സ്‌തംഭ്‌ ’ എന്ന് മാറ്റണം; പ്രക്ഷോഭവുമായി തീവ്രഹിന്ദുത്വ സംഘടനകൾ

twitter.com/ANI


ന്യൂഡൽഹി> പുരാതന ചരിത്ര സ്‌മരാകവും യുഎൻ ഹെറിറ്റേജ്‌ പദവിയുമുള്ള  കുത്തബ്‌ മിനാറിന്റെ പേര്‌  ‘വിഷ്‌ണു സ്‌തംഭ്‌’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി തീവ്രഹിന്ദുത്വ സംഘടനകൾ. ചൊവ്വാഴ്‌ച  സംയുക്ത ഹിന്ദു മുന്നണി, രാഷ്‌ട്രവാദി ശിവസേന സംഘടനകളുടെ നേതൃത്വത്തിൽ കുത്തബ്‌ മിനാറിന്‌ സമീപം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച 44 പേരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. സംയുക്ത ഹിന്ദു മുന്നണി പ്രസിഡന്റ്‌ ജയ്‌ഭഗവാൻ നേരത്തെ പ്രതിഷേധത്തിന്‌ ആഹ്വാനം നൽകിയിരുന്നു.  സമരക്കാർ സ്‌മാരകത്തിന്‌ സമീപം  ഹനുമാൻ സ്‌തുതികളും മുഴക്കി. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത്‌ ചൊവ്വാ രാവിലെ മുതൽ ഗോയലിനെ ഷഹധാരയിലെ വസതിയിൽ പൊലീസ്‌ വീട്ടുതടങ്കലിലാക്കിയിരുന്നു. കുത്തബ്‌ മിനാറിന്റെ അകത്തുള്ള പള്ളി ക്ഷേത്രമാക്കണമെന്നും ഹനുമാൻ ചലിസ അനുവദിക്കണമെന്നുമാണ്‌ സംഘടനകളുടെ ആവശ്യം. ഇതോടെ സ്‌മാരകത്തിന്‌ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ മാസം ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയോട്‌ കുത്തബ്‌ മിനാർ കോംപ്ലക്‌സിനുള്ളിലെ രണ്ട്‌ ഗണേശ വിഗ്രങ്ങൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ മാറ്റരുതെന്ന്‌ പ്രാദേശിക കോടതി നിർദേശിച്ചിരുന്നു.   Read on deshabhimani.com

Related News