നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ്: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു



ന്യൂഡല്‍ഹി> കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന്  4. 30 ന് ഉന്നത തല യോഗം വിളിച്ചു . യോഗത്തില്‍ രാജ്യത്ത് കോവിഡ് വ്യാപനം ഏത് രീതിയില്‍  നിലനില്‍ക്കുന്നു എന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കും. ഇന്ത്യയില്‍ നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 1134 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 7026 പേര്‍ക്കാണ് രോഗബാധയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ആയി ഉയര്‍ന്നു. അഞ്ചു കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 5,30,813 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്   Read on deshabhimani.com

Related News