കാലവര്‍ഷക്കലി; മഹാരാഷ്‌ട്രയിൽ 129 മരണം



മുംബൈ > കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ മണ്ണിടിച്ചിലിലും മറ്റുമായി രണ്ടു ദിവസത്തിനിടെ 129 പേര്‍ മരിച്ചു. റായ്​ഗഢ്‌ ജില്ലയിൽ മഹാഡ്‌ താലൂക്കിലെ തലായ് ​ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച വൈകിട്ടുണ്ടായ മണ്ണിടിച്ചിലിൽ 38 പേര്‍ മരിച്ചു. സത്താറ ജില്ലയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള മഴക്കെടുതിയിൽ 27 പേര്‍ മരിച്ചു. ​ഗോണ്ടിയ, ചന്ദ്രപുര്‍ തുടങ്ങിയ ജില്ലകളിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റോഡുകള്‍ തകര്‍ന്നും വെള്ളം പൊങ്ങിയും പല ​ഗ്രാമവും ഒറ്റപ്പെട്ടു. കൊങ്കണിലെ അപകടമേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. റായ്​ഗഢ്‌, രത്ന​ഗിരി, സിന്ധുദുര്‍​ഗ്, പണെ, സത്ര, കോലാപുര്‍ എന്നീ ആറ് ജില്ലയിൽ അടുത്ത 24 മണിക്കൂര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാർ അഞ്ച്‌ ലക്ഷം രൂപയും കേന്ദ്രം രണ്ടു ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.     കര്‍ണാടകത്തിൽ 3 മരണം കര്‍ണാടകത്തിൽ മഴക്കെടുതിയിൽ മൂന്നു പേര്‍ മരിച്ചു. എട്ടിടത്തായി മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 9000 പേരെ ഒഴിപ്പിച്ചു. ഏഴു ജില്ലയിൽ റെഡ് അലര്‍ട്ട്. ഗോവയിലും വെള്ളപ്പൊക്കസമാന സാഹചര്യമാണ്. തെലങ്കാനയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. Read on deshabhimani.com

Related News