ബം​ഗാളില്‍ പ്രളയം; 15 മരണം ; പതിനായിരങ്ങളെ മാറ്റി പാര്‍പ്പിച്ചു

photo credit skymetweather.com


കൊല്‍ക്കത്ത കനത്ത മഴയില്‍ ഡാമുകൾ തുറന്നതോടെ പശ്ചിമ ബംഗാളിലെ നാലു ജില്ലയില്‍ അതിരൂക്ഷ വെള്ളപ്പൊക്കം. പശ്ചിമ ബർദ്വമാൻ, പശ്ചിമ മെദിനിപ്പുർ, ഹൂഗ്ലി, ഹൗറ ജില്ലകളില്‍ പതിനായിരങ്ങളെ മാറ്റി പാര്‍പ്പിച്ചു. 15 പേര്‍ മരിച്ചു. പതിനായിരക്കണക്കിന്  ഹെക്ടർ കൃഷിഭൂമിയും ആയിരക്കണക്കിന് വീടും വെള്ളത്തിനടിയില്‍. ജാർഖണ്ഡ്, ബംഗാൾ അതിർത്തിയിലെ ദാമോദർ വാലി കോർപറേഷൻ അണക്കെട്ടും നിരവധി അനുബന്ധ സംഭരണികളും  തുറന്നതാണ് കെടുതിക്ക് വഴിവച്ചത്. ഹൂഗ്ലി ജില്ലയിലെ ഖനാകുൾ പട്ടണം പൂർണമായി വെള്ളത്തിനടിയില്‍. നാട്ടുകാര്‍ കൂട്ടത്തോടെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കു മുകളില്‍ അഭയംതേടി. നൂറ്റിയൊന്നുകാരിയെ അടക്കം സൈനികര്‍ ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തി.  48 മണിക്കൂറിലധികം ഭക്ഷണവും വെള്ളവുമില്ലാതെ കെട്ടിടത്തിന്റെ മുകളിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പലമേഖലയിലും മൂന്ന് ദിവസമായി മഴ പെയ്യുന്നു.  Read on deshabhimani.com

Related News