‘നേതാക്കൾക്ക് ശ്രദ്ധ രാഹുലിന് സാൻവിച്ച് നൽകുന്നതില്‍’ : ഹാർദിക്‌ പട്ടേൽ



ന്യൂഡൽഹി ഗുജറാത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേൾക്കുന്നതിനേക്കാൾ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ നോക്കുന്നതിലാണ്‌ രാഹുൽ ഗാന്ധിക്ക് താൽപ്പര്യമെന്ന് രാജിക്കത്തിൽ ഹാർദിക്‌ പട്ടേൽ തുറന്നടിച്ചു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളാകട്ടെ ജനങ്ങളുമായി ഇടപഴകാൻ അവസരമൊരുക്കുന്നതിന്‌ പകരം നേതാവിന്‌ ചിക്കൻ സാൻഡ്‌വിച്ച്‌ കൃത്യസമയത്ത്‌ എത്തിക്കുന്നതിലാണ്‌ താൽപ്പര്യമെടുക്കുന്നത്‌.  പട്ടേലിനെ കോൺഗ്രസ്‌ അപമാനിച്ചത്‌ ആർക്കും മറക്കാനാകില്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും താൽപ്പര്യത്തിന്‌ വിരുദ്ധമായാണ്‌ കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്‌–- പട്ടേൽ രാജിക്കത്തിൽ പറഞ്ഞു. Read on deshabhimani.com

Related News