ഗുജറാത്തിൽ ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടു



അഹമ്മദാബാദ്‌> ഗുജറാത്ത്‌ കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌  ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടു. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയായി ഹാർദിക്കിന്റെ രാജി. പാട്ടീദാർ പ്ര്വർത്തകനായിരുന്ന ഹാർദിക്‌ പട്ടേൽ സംവരണ പ്രക്ഷോഭങ്ങളിലൂടെയാണ്‌  ശ്രദ്ധേയനായത്‌.2019ൽ ലോകസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ ഹാർദിക്‌ കോൺഗ്രസിൽ ചേരുന്നത്‌. കോൺഗ്രസിനുള്ളിലെ ഉൾപ്പോര്‌ രൂക്ഷമായതാണ്‌ ഹാർദികിന്റെ  രാജിക്ക്‌ പിന്നിൽ.  ഇത്‌ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയായി. രാജി തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നതായി കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ രാജികത്ത്‌ നൽകിയ ശേഷം  ഹാർദിക്‌ പറഞ്ഞു. തുടർന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന്‌ ഹാർദിക്‌  പറഞ്ഞു. Read on deshabhimani.com

Related News