ജ്ഞാൻവാപി : സാമുദായിക ഐക്യം
തകർക്കാനുള്ള ശ്രമമെന്ന്‌ വ്യക്തി നിയമ ബോർഡ്‌



ലഖ്‌നൗ ജ്ഞാൻവാപി മസ്‌ജിദിലെ കുളത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സാമുദായിക സൗഹാർദം തകർക്കാനെന്ന്‌ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ജ്ഞാൻവാപി മസ്‌ജിദ്‌ എല്ലാക്കാലത്തും അങ്ങനെ തുടരും. അതിനെതിരായ നീക്കം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്‌. 1937ലെ കേസിൽ മസ്‌ജിദും മുഴുവൻ വളപ്പും വഖഫിന്‌ അവകാശപ്പെട്ടതാണെന്നും നിസ്‌കാരം നടത്താമെന്നും വിധിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരാധനാലയങ്ങൾ ഏതു സ്ഥിതിയിലാണോ അത്‌ തുടരണമെന്നാണ്‌ 1991ലെ ആരാധനാലയ ഉടമസ്ഥാവകാശ നിയമം വ്യക്തമാക്കുന്നത്‌. മുസ്ലിം മതവിഭാഗം ഈ അനീതി അനുവദിക്കില്ലെന്നും നീതി ലഭിക്കാനായി ഏതറ്റംവരെയും പോകുമെന്നും ബോർഡ്‌ ജനറൽ സെക്രട്ടറി ഖാലിദ്‌ സെയ്‌ഫുള്ള പറഞ്ഞു. Read on deshabhimani.com

Related News