ജ്ഞാന്‍വ്യാപി മസ്ജിദ് വീഡിയോ സര്‍വേ 17ന് പൂര്‍ത്തിയാക്കണം



വാരാണസി കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ജ്ഞാന്‍വ്യാപി- മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോ സർവേ നടത്താൻ കോടതി നിയോഗിച്ച അഭിഭാഷക കമീഷണറെ മാറ്റണമെന്ന ഹർജി ജില്ലാ കോടതി തള്ളി. സർവേ 17ന് പൂർത്തിയാക്കാനും നിര്‍ദേശിച്ചു. സർവേ നടത്താൻ നിയോഗിക്കപ്പെട്ട കോടതി ഉദ്യോഗസ്ഥൻ അജയ് കുമാർ മിശ്ര നിഷ്‌പക്ഷനല്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് ഭരണസമിതിയാണ് കോടതിയെ സമീപിച്ചത്.പള്ളിയുടെ  പടിഞ്ഞാറുഭാ​ഗത്തെ മതിലിന് പിന്മഭാ​ഗത്തുള്ള ചെറുകോവിലില്‍ വര്‍ഷംമുഴുവന്‍ പൂജനടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് സ്ഥലപരിശോധനയ്ക്കായി വീഡിയോ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.  വര്‍ഷത്തിലൊരിക്കല്‍  പൂജനടത്താനാണ് ഇപ്പോള്‍ അനുമതിയുള്ളത്. മസ്ജിദിന്റെ പരിസരമാണ് വീഡിയോയില്‍ പകര്‍ത്തേണ്ടത്. എന്നാല്‍  കോടതി ഉദ്യോഗസ്ഥൻ മസ്ജിദിന്റെ ഉള്‍ഭാ​ഗവും പകര്‍ത്താന്‍ ശ്രമിച്ചെന്ന് പള്ളി ഭാരവാഹികള്‍ ആരോപിച്ചു. Read on deshabhimani.com

Related News