കായിക മേഖലയ്‌ക്ക്‌ അപമാനമുണ്ടാക്കരുത്‌; അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കണമെന്ന്‌ കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ



ന്യൂഡല്‍ഹി> ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. 'ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം. കായിക മേഖലയ്ക്ക് ഹാനികരമായ ഒരു നടപടിയും സ്വീകരിക്കരുത്. ഞങ്ങള്‍ എല്ലാവരും കായിക മേഖലയ്ക്കും കായിക താരങ്ങള്‍ക്കും അനുകൂലമാണ്'- മന്ത്രി പറഞ്ഞു. . ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിന് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിച്ച താരങ്ങളുടെ നിലപാടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ബ്രിജ് ഭൂഷണ്‍ രംഗത്തെത്തി. ഉന്നയിച്ച ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെയും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഠാക്കൂര്‍ രംഗത്തുവന്നിരുന്നു.   Read on deshabhimani.com

Related News