12–-ാം ക്ലാസിലെ ഗുജറാത്ത്‌ വംശഹത്യ പാഠഭാഗം നീക്കി



ന്യൂഡൽഹി എൻസിഇആർടി 12–-ാം ക്ലാസ്‌ പാഠപുസ്‌തകങ്ങളിൽനിന്ന്‌ ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം നീക്കി. കോവിഡ്‌ കാലത്തെത്തുടർന്ന്‌ ഉള്ളടക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഇതെന്ന്‌ അധികൃതർ വിശദീകരിച്ചു. പൊളിറ്റിക്കൽ സയൻസ്‌ 12–-ാം ക്ലാസ്‌ പാഠപുസ്‌തകത്തിൽ 187–-ാം പേജ്‌ മുതൽ 189–-ാം പേജ്‌ വരെയാണ്‌ ഗുജറാത്ത്‌ വംശഹത്യയെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്‌. വംശഹത്യയുടെ ഭീകരത വ്യക്തമാക്കി  2002 മാർച്ച്‌ ഒന്നിന്‌  ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രം  പ്രസിദ്ധീകരിച്ച ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. ഇതും നീക്കംചെയ്‌തു. ‘ഗുജറാത്ത്‌ കലാപം സർക്കാർ സംവിധാനം എത്രത്തോളം യാന്ത്രികമായി തീരുമെന്നതിന്‌ ഉദാഹരണമാണ്‌. മതവികാരങ്ങളെ രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതിന്‌ എതിരായ വലിയ മുന്നറിയിപ്പുകൂടിയാണ്‌ കലാപം. ഇത്തരം കാര്യങ്ങൾ ജനാധിപത്യരാഷ്ട്രീയത്തിന്‌ തിരിച്ചടിയാണ്‌’–- എന്നതുപോലെയുള്ള പരാമർശങ്ങൾ അടങ്ങിയ ഖണ്ഡികകളാണ്‌  നീക്കിയത്‌. Read on deshabhimani.com

Related News