കസ്റ്റഡി മരണം ഏറ്റവും 
കൂടുതൽ ഗുജറാത്തിൽ ; 5 വർഷത്തിനിടെ
 മരിച്ചത് 80 പേർ , ജയിലുകളുടെ 
സ്ഥിതിയും ദയനീയം



അഹമ്മദാബാദ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ കസ്റ്റഡി മരണം ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ. അഞ്ചുവർഷത്തിനിടെ 80 പേരാണ്‌ ഗുജറാത്ത്‌ പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചത്‌. 2021–--22ൽ മാത്രം 24 പ്രതികളാണ് കസ്റ്റഡിയിൽ മരിച്ചത്. ദേശീയ മനുഷ്യാവകാശ കമീഷനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്‌ കണക്ക്‌ പുറത്തുവിട്ടത്‌. 2017–--18ൽ 14 പേരാണ് കസ്റ്റഡിയിൽ മരിച്ചത്. 2018–--19ൽ 13 പേരും 2019-–-20ൽ 12 പേരും മരിച്ചു. 2020–--21ൽ ഇത് 17 ആയി. ഗുജറാത്തിലെ ജയിലുകളുടെ അവസ്ഥ ദയനീയമാണെന്ന്‌ റിപ്പോർട്ടുകളിൽ പറയുന്നു.  ‘പരമാവധി 14,000 പേരെ ഉൾക്കൊള്ളാവുന്ന ഗുജറാത്തിലെ ജയിലുകളിൽ നിലവിൽ 16,597 പേരാണുള്ളത്’–- ലോക്‌സഭയിൽ ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര വ്യക്തമാക്കി.രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്–- -76 പേർ. യുപി (41), തമിഴ്നാട് (40), ബിഹാർ (38) സംസ്ഥാനങ്ങളാണ്‌ തൊട്ടുപിന്നിൽ. Read on deshabhimani.com

Related News