ഗുജറാത്തിൽ 
പോളിങ്‌ 60 ശതമാനം



ന്യൂഡൽഹി ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ്‌ നടന്ന 89 മണ്ഡലത്തിൽ 59.24 ശതമാനം പോളിങ്‌. സൗരാഷ്‌ട്ര–-കച്ച്‌, രാജ്‌കോട്ട്‌ മേഖലകളിലായി 19 ജില്ലയിലാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. വോട്ടിങ്‌ മെഷീനുകളിലെ തകരാർ കാരണം ചിലയിടങ്ങളിൽ വോട്ടെടുപ്പ്‌ തുടങ്ങാൻ വൈകി. ബിജെപി ഭരണത്തോടുള്ള അതൃപ്‌തിയും ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവവുമാണ്‌ വോട്ടിങ്‌ ശതമാനം കുറയാൻ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഡസൻകണക്കിന്‌ ബിജെപി നേതാക്കൾ പ്രചാരണത്തിന്‌ എത്തിയെങ്കിലും വോട്ടർമാരിൽ നിസ്സംഗത പ്രകടമായി. Read on deshabhimani.com

Related News