കരുത്താർജിച്ച് ഗ്രേറ്റർ നോയിഡ 
കര്‍ഷകപ്രക്ഷോഭം



ന്യൂഡൽഹി അഖിലേന്ത്യ കിസാൻസഭ നേതൃത്വത്തിൽ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനത്തിനു മുന്നിൽ തുടരുന്ന കർഷകസമരം കൂടുതൽ കരുത്താർജിക്കുന്നു. പതിമൂന്ന്‌ വർഷംമുമ്പ്‌ ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച്‌ കർഷകർക്ക്‌ നൽകിയ ഉറപ്പ്‌ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ ആരംഭിച്ച സമരം 45 ദിവസം പിന്നിട്ടു. പൊലീസ്‌ ഭീഷണി അവഗണിച്ച്‌ സ്‌ത്രീകളടക്കമുള്ള കർഷകർ വർധിതവീര്യത്തോടെ രാപകൽ സമരവേദിയിൽ തുടരുകയാണ്‌. യുപി സർക്കാരിന്റെ ഭീഷണിയെയും കൊടും ചൂടിനെയും ചെറുത്ത്‌ മുന്നേറുന്ന സമരത്തിനിടെ 37 നേതാക്കളെ ഇതുവരെ ജയിലിലടച്ചു. ചൊവ്വാഴ്‌ച അതോറിറ്റി ഓഫീസിന്റെ രണ്ടു കവാടത്തിലും സ്ഥാപിച്ച ടെന്റുകൾ വൻ പൊലീസ്‌ സംഘമെത്തി തകർത്തെങ്കിലും ആയിരക്കണക്കിന്‌ കർഷകർ മാർച്ച്‌ ചെയ്‌തെത്തി പൊലീസ്‌ വലയം ഭേദിച്ച്‌ ടെന്റുകൾ  വീണ്ടുമുയർത്തി. കർഷകരുടെ വീടുകളിലെത്തി പൊലീസ്‌ സംഘം കുടുംബാംഗങ്ങളെയും യുവാക്കളെയും കേസിൽ കുടുക്കുമെന്ന്‌  ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്‌. Read on deshabhimani.com

Related News