കശ്മീരിൽ ഹിസ്ബുൾ തലവന്റെ മകനടക്കം 
4 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു



ശ്രീനഗർ> ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ സ്വയംപ്രഖ്യാപിത തലവൻ സയ്യിദ് സലാഹുദീന്റെ മകനും  ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവിന്റെ ഭാര്യയും ഉൾപ്പെടെ നാല് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ പിരിച്ചുവിട്ടു. ഭീകരരുമായി ബന്ധമുണ്ടെന്നും രാജ്യത്തിനെതിരെ പ്രചാരണം നടത്തിയെന്നും ആരോപിച്ചാണ് നടപടി. ന്യൂനപക്ഷങ്ങൾക്കെതിരായ  ആക്രമണക്കേസിൽ ജയിലിൽ കഴിയുന്ന ബിട്ട കരാട്ടെ എന്ന  ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബാഹുൽ അർജമന്ദ് ഖാൻ(ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസ്),  സയ്യിദ് സലാഹുദീന്റെ മകൻ സയ്യിദ് അബ്ദുൽ മുയീദ് (വാണിജ്യ വ്യവസായ വകുപ്പ്), മുഹീത് അഹമ്മദ് ഭട്ട് (കശ്മീർ സർവകലാശാല ശാസ്ത്രജ്ഞൻ), മജീദ് ഹുസൈൻ ഖാദ്രി (കശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രൊഫസർ) എന്നിവരെയാണ് പുറത്താക്കിയത്. ഭരണഘടനയുടെ 311–--ാം വകുപ്പ് പ്രകാരമാണ് നടപടി. Read on deshabhimani.com

Related News