പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി പ്രഖ്യാപനം നാളെ; ഗോപാലകൃഷ്ണ ഗാന്ധിക്ക്‌ സാധ്യത



ന്യൂഡൽഹി> പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന്‌ പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ഗോപാലകൃഷ്ണ ഗാന്ധി ക്കാണ്‌ സാധ്യത കൂടുതൽ.  ഗോപാലകൃഷ്ണ ഗാന്ധിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ സംസാരിച്ചു. സമവായം ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി അറിയിച്ചിച്ചുണ്ട്‌.   പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഗണിച്ചിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.തുടർന്നാണ്‌ ഗോപാൽ കൃഷ്‌ണ ഗാന്ധിയെ സമീപിച്ചത്‌. മഹാത്‌മാ ഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനാണ്‌  ഗോപാൽകൃഷ്‌ണ ഗാന്ധി .മുൻ ഐഎഎസ്‌ ഓഫീസാറായ ഗോപാൽകൃഷ്‌ണ സൗത്ത്‌ ആഫ്രിക്കയിലും ശ്രീലങ്കയിലും ഹൈകമ്മീഷണറായിരുന്നു. ബംഗാൾ ഗവർണറായും പ്രവർത്തിച്ചു. 2017 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ചിരുന്നു. അതേസമയം  രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുവാൻ  നാളെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി ബിജെപി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്നലെ ചേര്‍ന്നിട്ടുണ്ട്‌. Read on deshabhimani.com

Related News