കൈക്കൂലിക്കേസിൽ ഗെയിൽ ഡയറക്ട‌ർ അറസ്റ്റിൽ ; 1.29 കോടി രൂപയും 
1.3 കോടി രൂപയുടെ സ്വർണാഭരണങ്ങളും കണ്ടെത്തി

videograbbed image


ന്യൂഡൽഹി മഹാരത്ന കമ്പനിയായ ​ഗെയിലിന്റെ മാർക്കറ്റിങ് ഡയറക്ടർ ഇ എസ് രംഗനാഥനെ കൈക്കൂലിക്കേസിൽ സിബിഐ അറസ്റ്റുചെയ്‌തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്. ​ഗെയിൽ നിർമിച്ച  പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ സ്വകാര്യകമ്പനികൾക്ക് വിലകുറച്ച്‌ വിറ്റതുവഴി  50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഞായറാഴ്‌ചയാണ്‌ അറസ്‌റ്റ്‌. ഇടനിലക്കാരായ പവൻ ഗൗർ, മലയാളിയായ എൻ രാമകൃഷ്ണൻ നായർ,  റിഷബ് പോളികെം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ രാജേഷ് കുമാർ, വ്യവസായികളായ സൗരഭ് ഗുപ്ത, ആദിത്യ ബൻസാൽ എന്നിവരെ സിബിഐ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.  രംഗനാഥന്റെ  ഡൽഹിയിലെ ഓഫീസും നോയിഡയിലെ വീടും ഉൾപ്പെടെ എട്ട് സ്ഥലത്ത്‌ സിബിഐ നടത്തിയ പരിശോധനയിൽ 1.29 കോടി രൂപയും 1.3 കോടി രൂപയുടെ സ്വർണാഭരണങ്ങളും കണ്ടെത്തിയതായി സിബിഐ അറിയിച്ചു. ഡിസംബറിൽ രംഗനാഥന് വേണ്ടി  വ്യവസായികളിൽനിന്ന്  രാജേഷ് കുമാറും ​ഗൗറും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയെന്നാണ് സിബിഐ പറയുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുക, ക്രമവിരുദ്ധമായ പ്രവൃത്തികൾ നടത്തുക തുടങ്ങിയവക്കാണ് കേസെടുത്തത്. പാലക്കാട്‌ എൻഎസ്എസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ബിരുദം നേടിയ രംഗനാഥൻ 2020 ജൂലൈയിലാണ് ഗെയിലിന്റെ മാർക്കറ്റിങ് ഡയറക്ടറായി ചുമതലയേറ്റത്. Read on deshabhimani.com

Related News