കനത്ത സുരക്ഷയില്‍ 
ശ്രീനഗറിൽ ജി20 യോഗം



ശ്രീനഗർ കനത്ത സുരക്ഷയില്‍ ജി20 ടൂറിസം കര്‍മസമിതിയോ​ഗത്തിന് ശ്രീനഗറിൽ തുടക്കമായി. 17 രാജ്യത്തുനിന്നുള്ള 122 വിദേശപ്രതിനിധികളെ കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിയും ജി 20 ഷെർപ്പ അമിതാഭ് കാന്തും സ്വീകരിച്ചു. പ്രധാന വേദിയായ ഷേർ-–-ഇ–--കശ്മീർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ്‌ യോഗം. ഗ്രീൻ ടൂറിസം, ഡിജിറ്റലൈസേഷൻ, സ്‌കിൽസ്, എംഎസ്‌എംഇകൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് എന്നീ അഞ്ച് പ്രധാന മേഖലയുമായി ബന്ധപ്പെട്ട്‌ ചർച്ചകൾ നടക്കും. ഉച്ചകോടി 24ന് സമാപിക്കും. "തർക്ക പ്രദേശ'ത്താണ്‌ യോഗമെന്ന്‌ ചൂണ്ടിക്കാട്ടി ചൈന, സൗദി, തുർക്കിയ, ഈജിപ്‌ത്‌ രാജ്യങ്ങൾ വിട്ടുനിൽക്കുകയാണ്‌. പരമാധികാരത്തെ ചോദ്യംചെയ്‌ത നിലപാടിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു. ജമ്മു കശ്‌മീരിന്റെ പ്രത്യേകാവകാശങ്ങൾ കേന്ദ്രസർക്കാർ ഏകപക്ഷീയമായി റദ്ദുചെയ്‌തതിനുശേഷം കശ്‌മീരിൽ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര യോഗമാണിത്‌. ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട്‌  ശ്രീനഗർ നഗരത്തിൽ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News