പെട്രോളിയം തീരുവകൾ ; കഴിഞ്ഞവർഷം കേന്ദ്രത്തിന്‌
 ലഭിച്ചത്‌ 4.92 ലക്ഷം കോടി



ന്യൂഡൽഹി പെട്രോളിയം ഉൽപ്പന്നങ്ങളുടെ തീരുവ, പ്രത്യേക തീരുവ, സെസ്‌, ലാഭവിഹിതം എന്നീഇനങ്ങളിൽ 2020–-21ൽ കേന്ദ്രസർക്കാരിന്‌ ലഭിച്ചത്‌ 4.92 ലക്ഷം കോടി രൂപ. എല്ലാ സംസ്ഥാനങ്ങൾക്കുമായി ഈയിനത്തിൽ ലഭിച്ചത്‌ 2.82 ലക്ഷം കോടിമാത്രം. 2020–-21ൽ ഇത്‌ യഥാക്രമം 4.55 ലക്ഷം കോടി, 2.17 ലക്ഷം കോടി രൂപ വീതമായിരുന്നെന്നും രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി അറിയിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്തിയാൽ വില കുറയുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ കണക്ക്‌. കേന്ദ്രത്തിന്‌ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിവിധതരം തീരുവകളിൽനിന്നുള്ള വരുമാനം ഓരോ വർഷവും വർധിക്കുകയാണ്‌. 2017–-18ൽ 3.36 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രത്തിന്റെ വരുമാനം. നടപ്പ്‌ സാമ്പത്തികവർഷം ഡിസംബർവരെ കേന്ദ്രത്തിന്‌ 3.07 ലക്ഷം കോടി രൂപ ലഭിച്ചു. എന്നാൽ സംസ്ഥാനങ്ങളുടെ വരുമാനം ഇതേ തോതിൽ വർധിക്കുന്നില്ല. Read on deshabhimani.com

Related News