രാജ്യത്തിന്റെ വിദേശനാണ്യ കരുതൽശേഖരത്തിൽ വൻ ഇടിവ്‌



ന്യൂഡൽഹി രാജ്യത്തിന്റെ വിദേശനാണ്യ കരുതൽശേഖരം ഇടിഞ്ഞ്‌ മൂന്നുമാസത്തെ ഏറ്റവും താഴ്‌ന്നനിലയിൽ. റിസർവ്‌ ബാങ്ക്‌ കണക്കുപ്രകാരം മാർച്ച്‌ 10ന്‌ 56, 000 കോടി ഡോളർ മാത്രമാണ്‌ കരുതൽ ശേഖരം. ഒരാഴ്‌ചയിൽ  കറൻസി ശേഖരത്തിൽ 220 കോടി ഡോളറിന്റെയും സ്വർണശേഖര മൂല്യത്തിൽ 11 കോടി ഡോളറിന്റെയും ഇടിവുണ്ടായി. ഐഎംഎഫ്‌ നിയന്ത്രണത്തിലുള്ള വിദേശകറൻസി ശേഖരത്തിൽ 5.30 കോടി ഡോളറിന്റെ കുറവ്‌ വന്നു. രൂപയുടെ വിനിമയമൂല്യം വൻതോതിൽ ഇടിയുന്നതാണ്‌ വിദേശനാണ്യ ശേഖരം ശോഷിക്കാൻ മുഖ്യ കാരണം. 2022ൽ മാത്രം രൂപയെ രക്ഷിക്കാൻ 11,500 കോടി ഡോളർ റിസർവ്‌ ബാങ്കിന്‌ ചെലവിടേണ്ടിവന്നു. ഇക്കൊല്ലവും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരി മൂന്ന്‌ മുതൽ 10 വരെ 832 കോടി ഡോളറാണ്‌ ഈയിനത്തിൽ നഷ്ടമായത്‌. രൂപ നൽകി റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങാൻ കഴിയുന്നത്‌ ഈ സാഹചര്യത്തിൽ ആശ്വാസകരമാണ്‌. Read on deshabhimani.com

Related News