ഏഷ്യയിലെ സമ്പന്നൻ : അദാനിയെ പിന്തള്ളി മുകേഷ്‌ അംബാനി



ഹിൻഡൻബർഗ്‌ റിസർച്ച്‌ റിപ്പോർട്ടിനെത്തുടർന്ന്‌  അദാനി ഗ്രൂപ്പ് ഓഹരികൾ വൻ തിരിച്ചടി നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി ഗൗതം അദാനിക്ക്‌ നഷ്‌ടമായി. ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ എന്ന പദവിയും അദാനിക്ക്‌ നഷ്‌ടമായി. ലോകകോടീശ്വരൻമാരുടെ ഫോർബ്‌സ്‌ പട്ടികപ്രകാരം ഗൗതം അദാനി 15–-ാം സ്ഥാനത്താണ്‌. ഒമ്പതാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. മുകേഷ് അംബാനിക്ക് 6.86 ലക്ഷം കോടിയുടെ ആസ്തിയും ഗൗതം അദാനിക്ക് 6.14 ലക്ഷം കോടിയുടെ ആസ്തിയുമാണുള്ളത്. കഴിഞ്ഞ ദിവസം ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തുപേരിൽനിന്ന്‌ അദാനി പുറത്തായിരുന്നു. ഇതേസമയം, അദാനിയുടെ ഓഹരികളിൽ ഇടിവ്‌ തുടരുകയാണ്‌. ബുധനാഴ്‌ച 25 ശതമാനമാണ്‌ ഇടിഞ്ഞത്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്.  സെന്‍സെക്സ് 1.91 ശതമാനം ഉയർന്നു. ബുധനാഴ്‌ച വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോയി. Read on deshabhimani.com

Related News